ഐഎസിനു കനത്ത തിരിച്ചടി! ഐഎസിനെ തുരത്തി, മന്‍ബിജില്‍ ആഘോഷം; പുരുഷന്മാര്‍ താടിവടിക്കുകയും സ്ത്രീകള്‍ ബുര്‍ഖാകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു

ISഡമാസ്കസ്: ഐഎസിന്റെ പിടിയില്‍നിന്ന് മോചിതമായ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ ജനങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പില്‍. പുരുഷന്മാര്‍ താടിവടിക്കുകയും സ്ത്രീകള്‍ ബുര്‍ഖാകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. രണ്ടുവര്‍ഷമായി ഐഎസ് ഭരണത്തില്‍ വീര്‍പ്പു മുട്ടിക്കഴിയുകയായിരുന്ന നഗരവാസികള്‍ ഇന്നലെ കൂട്ടത്തോടെ തെരുവിലിറങ്ങി. മന്‍ബിജില്‍നിന്നു പലായനം ചെയ്ത ഐഎസ് ഭീകരര്‍ മനുഷ്യപ്പരിചകളായി ഉപയോഗിക്കാന്‍ പിടികൂടിയ 2000പേരില്‍ ഭൂരിഭാഗംപേരെയും വിട്ടയച്ചു. ചിലര്‍ സ്വയം രക്ഷപ്പെടുകയായിരുന്നു.

തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള മന്‍ബിജിന്റെ പതനം ഐഎസിനു കനത്ത തിരിച്ചടിയാണ്. ഐഎസ് ആസ്ഥാനമായ റാഖായിലേക്കുള്ള പാത മന്‍ബിജിലൂടെയാണ്. അറബി-കുര്‍ദ് സൈനികര്‍ ഉള്‍പ്പെടുന്ന സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ സൈനികരാണ് 73 ദിവസം നീണ്ട യുദ്ധത്തിനുശേഷം ഐഎസിനെ തുരത്തി മന്‍ബിജ് തിരിച്ചുപിടിച്ചത്. നഗരം പൂര്‍ണമായി തങ്ങളുടെ അധീനതയിലാണെന്ന് എസ്ഡിഎഫ് വ്യക്തമാക്കി. എസ്ഡിഎഫിന് യുഎസ് യുദ്ധവിമാനങ്ങളുടെ പിന്‍ബല മുണ്ടായിരുന്നു. മന്‍ബിജ് യുദ്ധത്തില്‍ നൂറുകുട്ടികള്‍ ഉള്‍പ്പെടെ 437 സിവിലിയന്മാര്‍ക്കു ജീവഹാനി നേരിട്ടു. ആയിരത്തോളം ജിഹാദിസ്റ്റുകളും 300 എസ്ഡിഎഫ് സൈനികരും കൊല്ലപ്പെട്ടു.

Related posts