ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകശ്രദ്ധയിലെത്തിച്ച ഐഎസ്എല്ലിന്റെ സമയം ദൈര്‍ഘിപ്പിക്കാന്‍ സംഘാടകര്‍ ഒരുങ്ങുന്നു. വിവിധ ടീമുകളുടെയും ആരാധകരുടെയും അഭിപ്രായം ആരായാന്‍ സംഘാടകരായ ഐഎന്‍ജി റിലയന്‍സും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ഫ്രാഞ്ചൈസികളും സംഘാടകരുടെ തീരുമാനത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. ആദ്യ രണ്ടു സീസണുകളും ഒക്‌ടോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. മൂന്നു മാസം മാത്രമായിരുന്നു സീസണിന്റെ ദൈര്‍ഘ്യം. ഐഎസ്എല്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രീതിയില്‍ ക്രമീകരിക്കാനുള്ള കാരണങ്ങള്‍ ഇവയാണ്.
1. സൂപ്പര്‍ താരങ്ങള്‍ വരാന്‍ മടിക്കുന്നു
ലോകത്തെ പ്രധാന ലീഗുകളെല്ലാം ആറു മാസമെങ്കിലും നീണ്ടുനില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ പലരും ഇത്തരം ലീഗുകളില്‍ കളിക്കാന്‍ താല്പര്യപ്പെടുന്നു. ഐഎസ്എല്‍ മൂന്നു മാസം മാത്രം നീണ്ടുനില്‍ക്കുന്നതാണ് വമ്പന്‍ താരങ്ങള്‍ ഇങ്ങോട്ടു വരാന്‍ മടിക്കുന്നത്. വര്‍ഷത്തിന്റെ ബാക്കി സമയത്തേക്കായി വേറെ ലീഗുകളില്‍ കരാര്‍ കിട്ടില്ലാത്തതു തന്നെ കാരണം.
2. ടീമുകള്‍ക്ക് വരുമാനം കുറയുന്നു
സ്‌പോണ്‍സര്‍ഷിപ്പിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ ആറു മാസ ലീഗെന്ന ആവശ്യമാണ് ഫ്രാഞ്ചൈസികള്‍ മുന്നോട്ടുവയ്ക്കുന്നത്. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ആകര്‍ഷിക്കാന്‍ ഇതുമൂലം കഴിയുന്നു. മാത്രമല്ല, വീക്കെന്‍ഡുകളിലേക്കു കളി മാറുന്നതോടെ ഗാലറികളിലെത്തുന്നവരുടെ എണ്ണം കൂട്ടാനുമാകും.
3. താരങ്ങള്‍ ക്ഷീണിക്കുന്നു
മിക്ക ടീമുകളും ആഴ്ച്ചയില്‍ രണ്ടു തവണ കളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് നിലവിലെ ഘടന. നിരന്തര വിമാന യാത്രയും കളികളും താരങ്ങളെ ശാരീരികമായി തളര്‍ത്തുന്നു. കൂടുതല്‍ ഇടവേളകള്‍ ലഭിക്കുന്നതോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതുവഴി കഴിയുന്നു.