ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സുശന്ത് സിംഗ് രാജ്പുത്, ക്രിതി സേനന്‍ എന്നിവര്‍ അഭിനയിക്കുന്ന റബ്ത എന്ന ചിത്രത്തിനു വേണ്ടിയാണ് ദീപിക ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാന്‍ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സംവിധായകന്‍ ദിനേശ് വിജന്‍ ദീപികയോട് ഇക്കാര്യം സംസാരിച്ചതായും ദീപിക അനുകൂല നിലപാട് സ്വീകരിച്ചതായിട്ടുമാണ് വിവരം.
ദിനേശിന്റെ ലവ് ആജ് കല്‍, കോക് ടെയ്ല്‍, ഫൈന്‍ഡിംഗ് ഫണ്ണി തുടങ്ങിയ ചിത്രങ്ങളില്‍ ദീപിക പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ ദം മാരോ ദം എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി ദീപിക ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്തത്. ജൂണ്‍ ആദ്യം ഡാന്‍സ് ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. 2017 ഫെബ്രുവരിയിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.