കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാ ആരാധകരെയെല്ലാം കുഴക്കിയ ഒരു ചോദ്യമുണ്ട്. കരീന കപൂര്‍ ഗര്‍ഭിണിയാണോ?? ഈ വാര്‍ത്തയറിയാന്‍ ഇനി ആരും ബാക്കിയില്ല. സത്യമറിയാ ന്‍ പഠിച്ച പണി പലതും പയറ്റി യെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ സത്യമെന്താണെന്ന് കരീന തന്നെ തുറന്നുപറ ഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ‘’അമ്മയാ കാന്‍ ദൈവം അനുഗ്രഹി ക്കണമെന്ന പ്രാര്‍ത്ഥനയിലാണ്.
ഞാനും ഒരു സ്ത്രീയല്ലേ. എന്നാല്‍ ഇപ്പോള്‍ അതിനെപ്പറ്റി ഒന്നും പറയാന്‍ സമയമായിട്ടില്ല.’ താരം ഒടുവില്‍ വെളിപ്പെടുത്തി. സെയ്ഫ് കരീന കുടുംബ ത്തിലേക്ക് പുതിയ അതിഥിയെ കാത്തിരുന്നവരെല്ലാം താരത്തിന്റെ മറുപടി കേട്ട് നിരാശയിലായി.സംഗതി തെറ്റാണെന്ന് തുറന്നുപറഞ്ഞപ്പോഴും ഗോസിപ്പിനോട് വളരെ കൂളായാണ് കരീന പ്രതികരിച്ചത്. ‘’
എല്ലാവരും ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്.’ കരീന പറഞ്ഞു. ഷാഹിദ് കപൂറിനൊപ്പമുള്ള ‘ഉദ്ത്ത പഞ്ചാബാ’ണ് കരീനയുടെ അടുത്ത ചിത്രം. കരീനയ്‌ക്കൊപ്പം ആലിയ ഭട്ടും ദില്‍ജിത് ദോസാഞ്ചുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂണ്‍ 17ന് പുറത്തിറങ്ങും.