നാദാപുരം: രേഖയില്ലാതെ കടത്തുകയായാരുന്ന ഒമ്പതര ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. വാഹന പരിശോധനയ്ക്കിടയില്‍ വാണിമേലില്‍ വച്ചാണ് പിടിയിലായത്. വില്യാപ്പളളിയിലെ മീത്തലെ മലയില്‍ നാസിറി (38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക്്12.30ഓടെ വാണിമേല്‍ വില്ലേജ്് ഓഫീസ് റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് നാസിര്‍ പിടിയുലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 18 പി 6639 സ്കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു രൂപ.
നോട്ടുകെട്ടിന് മുകളില്‍ പ്രത്യേക മുദ്ര പതിപ്പിച്ച് പിന്നടിച്ച നിലയിലായിരുന്നു ഓരോ കെട്ടുകളും.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വാഹന പരിശോധനക്ക് കണ്‍ട്രോള്‍ റൂം എസ് ഐ വര്‍ഗ്ഗിസ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയന്‍.അനില്‍കുമാര്‍ബിജു,കെ.ടി പ്രജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.