മരട് : മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ സ്വദേശിയായ ആളെ ഇന്നലെ പനങ്ങാട് പോലീസാണ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് പനങ്ങാട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
സ്ഥിരം മദ്യപാനിയായ ഭര്‍ത്താവ് തന്നെയും, മക്കളേയും സ്ഥിരം മര്‍ദിക്കുമായിരുന്നെന്ന് വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുകൂടാതെയാണ് പെണ്‍മക്കളെ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബന്ധുക്കളുമായി ആലോചിച്ചശേഷം പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും അറസ്റ്റിലായ പിതാവിനെയും രഹസ്യമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് അറിയിച്ചു. കുട്ടിയുടെയും അമ്മയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകാലമായി സ്വന്തം മകളെ പ്രതി നിരന്തരം പീഡനത്തിനിരയാക്കി വന്നിരുന്നതായാണ് പോലീസ് നല്‍കുന്ന സൂചന. അമിത മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണ് അറസ്റ്റിലായ പിതാവെന്ന് പോലീസ് സൂചിപ്പിക്കുന്നു. പനങ്ങാട് സ്‌റ്റേഷനില്‍ മറ്റു ചില കേസുകളിലും ഇയാള്‍ പ്രതിയാണ്.