സുൽത്താൻ ബത്തേരി: വയനാട് പുല്പ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാര്ഥികൾക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ഛര്ദിയും തലവേദനയും വയറുവേദനയുമുൾപ്പെടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയപ്പോൾ കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജിൽ ആണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

