ഗോസിപ്പുകള്‍ നയന്‍താരയ്ക്ക് പുത്തരിയല്ല. ഗോസിപ്പുകള്‍ പലത് വന്നെങ്കിലും നയന്‍താര ഇപ്പോഴും ബാച്ചിലറാണ്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തന്റെ വിവാഹ സ്വപ്‌നങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞു. ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിക്കുന്നു വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരിക്കല്‍ വിവാഹം ഉണ്ടാവും.
പക്ഷെ അത് അഞ്ചു വര്‍ഷത്തിനുള്ളിലോ അതിനു ശേഷമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. അതിനൊരു സമയം നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ- താരം പറയുന്നു. ചെന്നൈ ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍. നമ്മള്‍ നമ്മെ എങ്ങനെ സ്വയം ഉയര്‍ത്തുന്നുവോ അതനുസരിച്ചായിരിക്കും മറ്റുള്ളവര്‍ നമ്മളെ കാണുന്നത്.
ശരിയായ നിലപാട് എപ്പോഴും ഒരു വ്യക്തിക്ക് ഉണ്ടായിരിക്കണം. ചെന്നൈ ടൈംസിന്റെ 2015 ലെ ചെന്നൈയിലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് നയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നയന്‍താര ചെന്നൈയില്‍ വാങ്ങിയ കോടികള്‍ വിലമതിക്കുന്ന വീടിനെക്കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഏതായാലും നയന്‍താര ആരെയാണ് വിവാഹം കഴിക്കുന്നതെന്നും ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമായിരിക്കും ഗോസിപ്പ് കോളങ്ങളിലെ അടുത്ത ചര്‍ച്ച.