പത്തനംതിട്ട: ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ എന്ന കണക്കില്‍ 20 ലിറ്റര്‍ ശുദ്ധജലം വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്ന പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി. സംസ്ഥാന വനിതാ കോര്പറേഷന് മുഖേന കുടുംബശ്രീയാണ് നഗരസഭയില്‍ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭയുടെ 25-ാം വാര്‍ഡില്‍ പാമ്പൂരിപ്പാറകടവിനു സമീപമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് വസ്തുവിലാണ് പദ്ധതിക്കുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്.25.55 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന പദ്ധതി കൂടിയാണിത്. ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്നതിനു മുമ്പായി പദ്ധതി നടപ്പിലാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അറിയിച്ചു.