മുണ്ടക്കയം: വിവാഹവാഗ്ദാനം നല്‍കി ആറുവര്‍ഷമായി യുവതിയെ പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റില്‍. എരുമേലി ക്ഷേത്രത്തിനു സമീപം പാത്തികാവ് സന്ദീപി (23)നെയാണ് കാഞ്ഞിരപ്പളളി സിഐ ഷാജു ജോസഫും സംഘവും പിടികൂടിയത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ:
മുണ്ടക്കയത്തിടുത്ത്് ഗ്രാമീണ മേഖലയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മുമ്പ് എരുമേലിയില്‍ ഇയാളുടെ അയല്‍വാസിയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആറുവര്‍ഷമായി വിവാഹം കഴിച്ചു കൊള്ളാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വയസുളള യുവതി വിവാഹ കാര്യം സംസാരിച്ചപ്പോള്‍ യുവാവ് ഒഴിഞ്ഞുമാറിയത്രെ. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോനു നല്‍കിയ പരാതി തുടര്‍ന്നായിരുന്നു അറസ്റ്റ്.
ചെണ്ടമേള ജോലിക്കാരനായിരുന്ന ഇയാളെ ജോലിയുണ്ടെന്നു പറഞ്ഞു പോലീസ് വിളിച്ചു വരുത്തുകയും വേഷം മാറി ചെന്ന പോലീസിനെ കണ്ട് ഓടിയ സന്ദീപിനെ പിന്തുടര്‍ന്നു പിടികൂടുകയുമായിരുന്നു. മുണ്ടക്കയം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ്, എഎസ്‌ഐ ടി.എം. നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.