കൊല്ലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോര്‍ തുറന്ന് സൈക്കിള്‍ യാത്രക്കാരനായ വൃദ്ധന് പരിക്കേറ്റു. മുതിരപറമ്പ് പള്ളിപടിഞ്ഞാറ്റതില്‍ ഷാജഹാ(60)നാണ് പരിക്കേറ്റത്. ഇന്നലെ വെള്ളയിട്ടമ്പലം ജംഗ്ഷനിലായിരുന്നു സംഭവം. രാമന്‍കുളങ്ങരയില്‍ നിന്നും മത്സ്യം വാങ്ങി വരുമ്പോഴായിരുന്നു അപകടം. സൈക്കിളിനോട് ചേര്‍ന്ന് വേഗതയില്‍ പോയ ബസിന്റെ ഡോര്‍ തുറന്ന് ഷാജഹാന്റെ തലയില്‍ ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ റോഡില്‍ വീണിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി പറയുന്നു. സമീപത്തെ കച്ചവടക്കാരും വഴിയാത്രക്കാരുമാണ് ഷാജഹാനെ ആശുപത്രിയി ലെത്തിച്ചത്. വെസ്റ്റ് , ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ലെന്ന് ഷാജഹാന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോര്‍ തുറന്ന് സൈക്കിള്‍ യാത്രികന് പരിക്ക്
