ഓണത്തിന് മുമ്പ് മടവൂര്‍പ്പാറ ജനങ്ങള്‍ക്കായ് തുറന്നു കൊടുക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

TVM-KADANNAPALLYപോത്തന്‍കോട് : പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മടവൂര്‍പ്പാറയില്‍ ഹെറിട്ടേജ് ടുറിസീ പദ്ധതിയുടെ  ഭാഗമായി നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ മടവൂര്‍പ്പാറ സന്ദര്‍ശിച്ചു.ഓണത്തിന് മുമ്പ് മുഴുവന്‍ പണികളും തീര്‍ത്തു ജനങ്ങള്‍ക്കായ് മടവൂര്‍പ്പാറ തുറന്നു കൊടുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. മുള ഉപയോഗിച്ചു നിര്‍മിക്കുന്ന കുടിലുകള്‍ .കുട്ടികള്‍ക്കുള്ള പാര്‍ക്ക് ,മുളപ്പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മന്ത്രി ഗുഹാ ക്ഷേത്രവും സന്ദര്‍ശിച്ചു.ആര്‍ക്കോളജിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം കുമാര്‍ , ജൈമോന്‍ ,കൌണ്‍സിലര്‍,സിന്ധു ശശി,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു .

Related posts