ഓണസമ്മാനവുമായി എക്‌സൈസ്! ഓണക്കാല ലഹരി തടയാന്‍ അരയും തലയും മുറുക്കി എക്‌സൈസ്; വ്യാജമദ്യം സംബന്ധിച്ച് വിവരംനല്‍കുന്നവര്‍ക്ക് പാരിതോഷികം

giftകോഴിക്കോട്: ഓണക്കാലത്ത്  മദ്യകടത്ത് തടയാന്‍ അരയും തലയും മുറുക്കി എക്്‌സൈസ് രംഗത്ത്. മാഹി-കേരള ബോര്‍ഡറുകളില്‍ ഉള്‍പ്പെടെ കര്‍ശനപരിശോധന  നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ക്ക് രൂപംകൊടുത്തതായി എക്‌സൈസ്ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാജമദ്യ-ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും  പ്രവര്‍ത്തനം തുടങ്ങി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പെട്രോളിംഗ്് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനും വേണ്ടിയാണിത്.

കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.  വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍നേരത്തേ തീരുമാനിച്ചിരുന്നു.

Related posts