തിരുവനന്തപുരം: നഗരത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സിറ്റി പോലീസ് നടപ്പാക്കുന്ന ‘ ഓപ്പറേഷന്‍ സേഫ്റ്റിയില്‍ ഇന്നലെ കുടുങ്ങിയത് 928 പേര്‍. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഹെല്‍മറ്റ് ധരിക്കാ ത്തതിനും അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനും മറ്റുമായി പെറ്റിക്കേസുകളാണ് കൂടുതലും ചുമത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച നാല് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളു മെടുത്തതായി ട്രാഫിക് നോര്‍ത്ത് സിഐ പി. നിയാസ് പറഞ്ഞു.
നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ട്രാഫിക് വാഹന അപകടങ്ങള്‍ കുറയ്ക്കാനും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനുമായി ഒരു മാസത്തേക്കാണ് ഓപ്പറേഷന്‍ സേഫ്റ്റി സിറ്റി പോലീസ് തുടങ്ങിയത്. ആദ്യ ദിവസമായ തിങ്കളാഴ്ച 800 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വിവിധ ഇടങ്ങളില്‍ മാറിമാറി ഓരോ മണിക്കൂര്‍ വീതമാണ് പരിശോധന നടത്തുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം 100 രൂപമുതല്‍ 3000 രൂപവരെയാണ് പെറ്റിയായി ഈടാക്കുന്നത്.
തിരക്കുള്ള സമയങ്ങളില്‍ സേഫ്റ്റി സംഘം നേരിട്ട് വാഹനങ്ങളെ തടയില്ല. പകരം പോലീസ് കാമറയും ട്രാഫിക് പോലീസിന്റെ കാമറയും ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരുടെ നമ്പര്‍ എടുക്കും. വാഹനയാത്രക്കാരോട് മോശമായി പെരുമാറരുത്, നിര്‍ത്താതെ പോകുന്ന വാഹന ത്തെ പിന്തുടരരുത്, പിഴ ചുമത്തുന്നവരെ ബോധവത്കരിക്കണം തുടങ്ങിയ നിര്‍ദേശ ങ്ങളും സിറ്റി പോലീസ് കമ്മീഷ്ണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, സേഫ്റ്റി പരിശോധന യ്‌ക്കെതിരെ പരാതികളും ഉയരുന്നുണ്ട്. തിരക്കുള്ള സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനക ള്‍ക്കെതിരെയാണ് പരാതികള്‍ ഉയരുന്നത്.