ഓയില്‍ കയറ്റിവന്ന പാഴ്‌സല്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

ktm-oilvechileകുമരകം: എന്‍ജിന്‍ ഓയില്‍ കയറ്റിവന്ന പാഴ്‌സല്‍ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ തണല്‍മരത്തിലിടിച്ചു മറിഞ്ഞു. ഇന്നു രാവിലെ ആറിന് കവണാറ്റിന്‍കര കെടിഡിസി വാട്ടര്‍സ്‌കേപ്‌സിനു സമീപമാണ് അപകടം. അപകടത്തെത്തുടര്‍ന്ന് കുമരകം റോഡില്‍ രണ്ടുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.

കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് വീപ്പയിലും കടലാസുപെട്ടികളിലുമായി കൊണ്ടുവന്ന എന്‍ജിന്‍ ഓയിലും അനുബന്ധ സാധനങ്ങളുമായിരുന്നു വാനിലുണ്ടായിരുന്നത്. വീപ്പകള്‍ വാനിലുള്ളില്‍ മറിഞ്ഞതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് വാഹനം തണല്‍മരത്തിലിടിച്ചു മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറും ഉടമയും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.കുമരകം അഡീഷണല്‍ എസ്‌ഐ വി.വി.നടേശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Related posts