ഓസ്കര്‍ മറന്നുവച്ച ഡീ കാപ്രിയോ!

leonardo-dicaprioഇത്തവണത്തെ ഓസ്കര്‍ പ്രഖ്യാപനത്തില്‍ ലോകം ഉറ്റുനോക്കിയത് ലിയനാര്‍ഡോ ഡീ കാപ്രിയോയെയാണ്. ഇത്തവണയെങ്കിലും അദ്ദേഹത്തിന് പുരസ്കാരം ലഭിക്കണേ എന്ന് ആരാധകര്‍ പ്രാര്‍ഥിച്ചിരുന്നു. ഒടുവില്‍ പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഓസ്കര്‍ ലിയനാര്‍ഡോ ഡീ കാപ്രിയോയുടെ കൈകളിലെത്തി. ദ റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡീ കാപ്രിയോയ്ക്ക് ഓസ്കര്‍ ലഭിച്ചത്.

ആറ്റുനോറ്റ് കിട്ടിയ പുരസ്കാരം ആരെങ്കിലും മറന്നു വയ്ക്കുമോ? എന്നാല്‍ അത് സംഭവിച്ചു! ഓസ്കാര്‍ രാത്രിക്ക് ശേഷം ലിയനാര്‍ഡോ ഡീ കാപ്രിയോ നേരേ പോയത് ആഘോഷ പാര്‍ട്ടിയിലേക്കാണ്. അവിടെ വച്ചാണ് സംഭവം. ഓസ്കര്‍ പുരസ്കാരവുമായാണ് ലിയനാര്‍ഡോ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയത്.

എന്നാല്‍ ആഘോഷമൊക്കെ കഴിഞ്ഞ് ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ച് മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ പുരസ്കാരം ഉണ്ടായിരുന്നില്ല. പകരം ഒരു വൈന്‍ കുപ്പി ഉണ്ടായിരുന്നു. ലിയനാര്‍ഡോയുടെ വാഹനം വിടുന്നതിനു മുമ്പ് ഒരാള്‍ ഓടി വന്ന് പുരസ്കാരം കൊടുക്കുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Related posts