നരിക്കുനി: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെ കക്കൂസ്മാലിന്യം മൂലം പ്രദേശവാസികള്‍ ദുരിതത്തിലായി. പാറന്നൂര്‍ കല്ലുംപുറത്തെ തോട്ടിലേക്ക് കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നതാണ് സമീപവാസികളെ പൊറുതിമുട്ടിക്കുന്നത്. മാലിന്യം തുറസായ തോട്ടിലേക്ക് ഒഴുക്കുന്നതുമൂലം കൊതുകും ഈച്ചയും പെരുകിയതായും ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ വഴിയൊരുക്കുന്നതായും കാണിച്ച് പരിസരവാസികള്‍ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കി. മലിനജലം കെട്ടിക്കിടക്കുന്നതു മൂലം സമീപത്തെ കിണറുകളിലെ വെള്ളത്തിനു നിറംമാറ്റം സംഭവിച്ചിട്ടുണ്ട്.
ദുര്‍ഗന്ധം വമിക്കുന്നതുകാരണം വഴിയാത്ര പോലും അസാധ്യമായ അവസ്ഥയാണുള്ളത്. പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതി നല്കുമ്പോഴൊക്കെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു മടങ്ങുന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.