റോ​ഡി​നു​ കു​റു​കെ കെ​ട്ടി​യ വ​ള്ളി​യി​ൽ ത​ട്ടി ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്;  കഴുത്ത് അറുത്ത് പോകാഞ്ഞത് ഭാഗ്യം;  പരാതി പറഞ്ഞപ്പോൾ  ഉദ്യോഗസ്ഥർ പറഞ്ഞ മറുപടി ഞെട്ടിക്കുന്നത്

തൊ​ടു​പു​ഴ: പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​മൂ​ലം റോ​ഡി​ൽ കു​റു​കെ കെ​ട്ടി​യ വ​ള്ളി​യി​ൽ ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ ക​ഴു​ത്തി​നു പ​രി​ക്കേ​റ്റു.​ തെ​ക്കും​ഭാ​ഗം ക​ള​പ്പു​ര​യ്ക്ക​ൽ ജോ​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​രി​ക്കോ​ട് -ക​ല്ലാ​നി​ക്ക​ൽ റോ​ഡി​ലാ​ണ് സം​ഭ​വം. കാ​രി​ക്കോ​ട് ഭാ​ഗ​ത്തു റോ​ഡി​ൽ ടൈ​ൽ പാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ത​ട​യു​ന്ന​തി​നാ​യി ക​നം കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് വ​ള്ളി റോ​ഡി​നു കു​റു​കെ കെ​ട്ടി​യി​രു​ന്നു.​കാ​രി​ക്കോ​ട് കോ​ട്ട​പ്പാ​ല​ത്തി​ലും കു​രി​ശു​പ​ള്ളി​ക്ക​ലു​മാ​ണ് പ്ലാ​സ്റ്റി​ക് വ​ള്ളി റോ​ഡി​ൽ കെ​ട്ടി​യ​ത്.

മ​രു​ന്നു​വാ​ങ്ങു​ന്ന​തി​നാ​യി ജോ​ണി ഭാ​ര്യ​ക്കൊ​പ്പം ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റോ​ഡി​ൽ കെ​ട്ടി​യി​രു​ന്ന വ​ള്ളി ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ക​ഴു​ത്തി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. വ​ള്ളി കു​ടു​ങ്ങി ജോ​ണി​യു​ടെ ക​ഴു​ത്തി​നു മു​റി​വേ​റ്റു.

തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ​അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് അ​പ​ക​ട​ത്തെക്കുറി​ച്ചു നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​പ്പോ​ൾ, റോ​ഡി​ൽ നോ​ക്കി വാ​ഹ​നം ഓ​ടി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

തൊ​ടു​പു​ഴ​യി​ൽ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം റോ​ഡ് പ​ണി ന​ട​ത്തു​ന്ന​ത് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment