കടുത്ത ചൂട്: രയരോം പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

knr-fishആലക്കോട്: രയരോം പുഴയില്‍ വീണ്ടും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. രയരോം പാലത്തിനു സമീപത്താണ് കഠിനമായ ചൂടിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരിക്കുന്നത്. രണ്ട് കിലോവരെ തൂക്കമുള്ള പുഴമത്സ്യം ഇക്കൂട്ടത്തിലുണ്ട്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നഞ്ച് കലക്കിയിട്ടില്ലായെന്ന് വ്യക്തമായി. ചൂടിനെ തുടര്‍ന്ന് തന്നെയാണ് മത്സ്യം ചത്തുപൊങ്ങുന്നത്. ഇത് കുടിവെള്ളത്തിനും മറ്റുമായി പുഴയെ ആശ്രയിച്ചിരുന്ന കുടുംബങ്ങളെ ദുരിത്തിലാഴ്ത്തിയിരിക്കുകയാണ്. മത്സ്യം ചത്തുപൊങ്ങുന്നതോടെ പുഴയിലെവെള്ളം ദുര്‍ഗന്ധ പൂരിതമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലായെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Related posts