കൊച്ചി: കണെ്ടയ്‌നര്‍ റോഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഉന്നതതല യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. കണെ്ടയ്‌നര്‍ റോഡില്‍ ചേരാനല്ലൂര്‍ കളമശേരി ഭാഗത്തായി കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 138 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ എട്ടു പേര്‍ മരിച്ചു. കണെ്ടയ്‌നര്‍ ലോറികളും മറ്റും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നതെന്ന് പരാതിയില്‍ പറയുന്നു.
സാധാരണ ദിവസങ്ങളില്‍ റോഡരികില്‍ 250 -300 കണെ്ടയ്‌നര്‍ ലോറികളാണ് പാര്‍ക്കു ചെയ്യുന്നതെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് 600 കവിയുന്നതായി തങ്ങള്‍ നടത്തിയ പഠനത്തില്‍ കണെ്ടത്തിയതായി സിറ്റി പോലീസ് ചീഫ് പറഞ്ഞു. ദേശീയപാത അഥോറിറ്റി, കൊച്ചി തുറമുഖ ട്രസ്റ്റ്, ഡിപി വേള്‍ഡ് തുടങ്ങിയവര്‍ സംയുക്തമായി ഇതിന് പരിഹാരം നിര്‍ദേശിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് വിശദീകരണം നല്‍കും.ുറമുഖ ട്രസ്റ്റ്, ദേശീയപാത അഥോറിറ്റി, ഡിപി വേള്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ അടുത്ത ദിവസം തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പദ്ധതികള്‍ക്ക് രൂപം നല്‍കും.
യോഗത്തില്‍ ദേശീയപാത അഥോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഗണേഷ്കുമാര്‍, സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റ് കെ.ആര്‍. മോഹനന്‍, ഡിപി വേള്‍ഡ് ജനറല്‍ മാനേജര്‍ ഗിരീഷ് സി. മേനോന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കെ.എം. ടോമി, കളമശേരി നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയര്‍ അമല്‍ കെ. സജീവ്, പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എം.എസ്. സുജ, ഏലൂര്‍ നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, കൊച്ചി നഗരസഭാ സെക്രട്ടറി അമിത് മീണ, കൊച്ചി തുറമുഖ ട്രസ്റ്റ് ടെക്‌നിക്കല്‍ മാനേജര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സെക്രട്ടറി ഗൗരി.എസ്. നായര്‍, ചീഫ് എഞ്ചിനിയര്‍ ജി. വൈദ്യനാഥന്‍, ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.