ഡൊമനിക് ജോസഫ്
മാന്നാര്‍:കോണ്‍ഗ്രസിന്റെ ബാല സംഘടനയായ ബാലവേദി സംസ്ഥാനത്ത് ശക്തിപ്പെടുത്താനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രമുഖരെ ചെയര്‍മാന്‍മാര്‍ ആക്കി കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന ബാല സംഘവും ബിജെപി നേതൃത്വം നല്‍കുന്ന ബാല ഗോകുലവും സംസ്ഥാനത്ത് സജീവമാണ്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശോഭാ യാത്രകളിലെ കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്.
ഹൈന്ദവ ഭവനങ്ങളില്‍ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും ഈ ശോഭാ യാത്രയില്‍ അണിചേരുന്നത് പതിവാണ്. കോണ്‍ഗ്രസ് ഹ്രദേശിക നേതാക്കളുടെയും അനുഭാവികളുടെയും ഭവനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പോലും ഇത്തരത്തില്‍ കൃഷണനായും രാധയായും മറ്റും അണിഞ്ഞൊരുങ്ങി ശോഭാ യാത്രകളില്‍ പങ്കെടുക്കുകയും ബാലഗോകുലത്തിന്റെ വിവിധങ്ങാളായ പഠന ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പതിവാണ്.
ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് ബാലവേദി ശക്തിപ്പെടുത്തി വിവിധങ്ങാളായ റാലികളും പഠന ക്ലാസുകളും സംഘടിപ്പിച്ച് മുന്നേറുവാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒപ്പം സിപിഎം ബാല സംഘം സംസ്ഥാനത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം വേരോട്ടം നടത്തിക്കഴിഞ്ഞു. വേനല്‍ അവധികാലത്ത് എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന വേനല്‍തുമ്പികള്‍ എന്ന ക്യാമ്പും കലാ ജാഥയും ഇതിനോടകം കുട്ടികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെ രക്ഷാധികാരി സമതി ഭാരവാഹികള്‍ സിപിഎം ലെ യുവ നേതൃനിരയാണ്.
ലോക്കല്‍ കമ്മറ്റി തലം മുതല്‍ സംസ്ഥാന തലം വരെ കുട്ടികളെ സജീവമാക്കുന്നത് ഈ സമതി ഭാരവാഹികളാണ്. ഇതിന് ചുവട് പിടിച്ചാണ് കോണ്‍ഗ്രസും ഈ രംഗത്ത് സജീവമാകുവാന്‍ ശ്രമിക്കുന്നത്. ഇതിനായി കോണ്‍ഗ്രസിലെയും ഒരു യുവ നിരയെ തന്നെ നിയോഗിച്ച് കഴിഞ്ഞു. ചെങ്ങന്നൂരില്‍ പി.സി.വിഷ്ണുനാഥ്, കായംകുളം എം.ലിജു,ചേര്‍ത്തല എസ്.ശരത്ത്,കരുനാഗപ്പള്ളി സി.ആര്‍ മഹേഷ്, തൃശൂര്‍ പത്മജാ വേണുഗോപാല്‍ തുടങ്ങിയവരെ ചെയര്‍മാന്‍മാരായി അതത് മണ്ഡലങ്ങളില്‍ നിയോഗിച്ചു കഴിഞ്ഞു. ബാക്കി മണ്ഡലങ്ങളിലും ഉടന്‍ ബാലവേദി വിളിച്ച് ചെയര്‍മാന്‍മാരെ നിശ്ചയിച്ച് പ്രവര്‍ത്തനം ശക്തമാക്കുവാനാണ് പദ്ധതി. കുട്ടികളിലൂടെ കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ദൗത്യമാണ് ഈ ചെയര്‍മാന്‍മാര്‍ക്ക് ഉള്ളത്. നിരവധി പരിപാടികളഉം പദ്ധിതഖളുമാണ്് ബാലവേദിയിലെ കുട്ടികളെ ഇനി കാത്തിരിക്കുന്നത്.