കൂത്തുപറമ്പ്: വാഹനപരിശോധനയ്ക്കിടയില്‍ എസ്‌ഐയെ ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. കണ്ണവം എസ്‌ഐ ഷൈജുവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് തമിഴ്‌നാട് സ്വദേശി കാശിശേഖറിനെതിരേ വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ 12ന് രാത്രി 10.30ന് കോളയാട് 19-ാം മൈലിലായിരുന്നു സംഭവം. അമിതവേഗതയില്‍വന്ന ലോറി എസ്‌ഐ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ എസ്‌ഐയെ ഇടിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. മാറിയതിനാല്‍ എസ്‌ഐ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ കാശിശേഖര്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ സമീപത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് പാഞ്ഞുകയറിയ ലോറി നിയന്ത്രണംവിട്ട് മറിയുകയും ചെയ്തു.
കണ്ണവം എസ്‌ഐയെ ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിക്കെതിരേ കേസ്
