കണ്ണൂരില്‍ കാര്യമായ പ്രസംഗത്തിന് താനില്ലെന്ന് കെ.സുധാകരന്‍

knr-k-sudhakaranഇരിട്ടി: ശബ്ദമാണ് തന്റെ ആയുധമെന്നും കണ്ണൂരില്‍ കാര്യമായ പ്രസംഗത്തിന് താനില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം.  എന്നാല്‍ താന്‍ മത്സരിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഉദുമക്കാര്‍ക്ക്  അത്ര പരിചയം ഇല്ല. അതുകൊണ്ട് ഒരുമാസം കൂടി ഈ ശബ്ദത്തെ കാത്തുസൂക്ഷിക്കേണ്ടതിനാല്‍ കാര്യമായ പ്രസംഗത്തിന് മുതിരുന്നില്ലെന്നും അദ്ദേഹം  പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

ഇരിട്ടിയില്‍ മാത്രമല്ല കണ്ണൂരിലെ എല്ലാ മണ്ഡലത്തിലും പ്രസംഗിക്കണം.  കൂടാതെ ചര്‍ച്ചകളിലും  പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  സണ്ണി ജോസഫ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി ജോസഫ് എംഎല്‍എ കെ.  സുധാകരന്‍, മന്ത്രി കെ.സി ജോസഫ്, കെ.പി  നൂറുദ്ദീന്‍, എ.ഡി. മുസ്തഫ, അബ്ദുള്‍ ഖാദര്‍  മൗലവി, ഡെയ്‌സി മാണി, ലിസി തോമസ്, തോമസ് വര്‍ഗീസ്,  പി.സി ഷാജി,   സി. അശ്‌റഫ്, പടിയൂര്‍ ദാമോദരന്‍, വത്സന്‍ അത്തിക്കല്‍, ജോര്‍ജ്കുട്ടി ഇരുമ്പുകുഴി, ബൈജുവര്‍ഗീസ് , മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts