കണ്ണൂര്‍ ജില്ലയില്‍ പ്രവേശനമില്ല! കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് ജാമ്യം; ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ജാമ്യം

Topകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. രണ്ടു മാസത്തേയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ജയരാജന് കഴിയില്ല. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

അറസ്റ്റിലായ ശേഷം ഹൃദയ സംബന്ധമായ അസുഖത്തിനു കോഴിക്കോടും തിരുവനന്തപുരത്തും ചികിത്സയിലായിരുന്ന ജയരാജനെ പിന്നീട് സിബിഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കാല്‍മുട്ട് വേദന കലശലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related posts