കതിരൂര്‍ കാപ്പുമ്മലില്‍ നാടന്‍ ബോംബുകള്‍

knr-bombകൂത്തുപറമ്പ്: കതിരൂരിനടുത്ത് കാപ്പുമ്മല്‍ ചക്യത്തുകാവില്‍ റോഡരികില്‍നിന്നു നാല് ബോംബുകള്‍ കണ്ടെത്തി. ഇന്നുരാവിലെ 11ഓടെ കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് അത്യുഗ്രസ്്‌ഫോടനശേഷിയും പുതിയതായി നിര്‍മിച്ചതുമായ നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. റോഡിനു സമീപമുള്ള ഇടവഴിയിലെ പൊത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബോംബുകള്‍.

വലിയ പ്ലാസ്റ്റിക് പൈപ്പിനുള്ളില്‍ തുണിയിലും കടലാസിലും പൊതിഞ്ഞ് സൂക്ഷിച്ചനിലയിലായിരുന്നു. കതിരൂര്‍ പോലീസും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം കതിരൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ രാഷ്ട്രീയസംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കതിരൂര്‍ എസ്‌ഐ ബിജു, ബോംബ് സ്ക്വാഡ് എഎസ്‌ഐ പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts