കോഴിക്കോട്ടെ കോ​ണ്‍​ഗ്ര​സ് റാലി ആ​രോ​പ​ണ​ങ്ങ​ള്‍ ജാ​ള്യ​ത മ​റ​യ്ക്കാ​നെ​ന്ന് മ​ന്ത്രി റി​യാ​സ്; അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും റാ​ലി ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​റാ​ലി​ക്ക് അ​നു​മ​തി നിേ​ഷ​ധി​ച്ച​തി​ന്‍റെ പേ​രി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ റാ​ലി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തു 23നു​ത​ന്നെ ന​ട​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് റാ​ലി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം.

25ന് ​ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ് കു​ള​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് േകാ​ണ്‍​ഗ്ര​സി​ന്‍റേ​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കോ​ഴി​ക്കോ​ട്ടു പ​റ​ഞ്ഞു.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ േവ​ദി​യാ​യാി ക​ട​പ്പു​റം േന​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. 25 ദി​വ​സം മു​മ്പ് ബു​ക്കിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രു പ​രി​പാ​ടി​ക്ക് ര​ണ്ടു ദി​വ​സം മു​മ്പ​ല്ല വേ​ദി ന​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ച്ച് മ​ന്ത്രി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നു വേ​ണ​മെ​ങ്കി​ല്‍ മ​റ്റെ​വി​ടെ​യെ​ങ്കി​ലും പ​രി​പാ​ടി ന​ട​ത്താ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ​ല​സ്തീ​ന്‍ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ആ​ത്മാ​ര്‍​ഥ​ത​യി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്ന് റി​യാ​സ് പ​റ​ഞ്ഞു.

അ​നു​മ​തി ഇ​ല്ലെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലും അ​തേ​സ്ഥ​ല​ത്തു​ത​ന്നെ റാ​ലി ന​ട​ത്തു​മെ​ന്ന് എം.െ​ക. രാ​ഘ​വ​ന്‍ എം​പി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്ര​വീ​ണ്‍​കു​മാ​റും വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment