ആലുവ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പദവികള്‍ ആവശ്യപ്പെട്ടു കത്തു നല്‍കിയതു സംബന്ധിച്ചു വിഎസ് അച്യുതാനന്ദന് ഇന്നും മൗനം. ഇന്നു രാവിലെ മകന്‍ അരുണ്‍ കുമാറിനൊപ്പം ആലുവ ഗസ്റ്റ് ഹൗസിലെത്തിയ വിഎസിനോടു ഇതേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ ഇരുവരും തയാറായില്ല. കത്തിനെ സംബന്ധിച്ചു ചോദിച്ചപ്പോള്‍, ആരാണ് പറഞ്ഞതെന്നായിരുന്നു വിഎസിന്റെ പ്രതികരണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യച്ചൂരിയാണെന്ന് അറിയിച്ചപ്പോള്‍, അതേക്കുറിച്ചു പഠിച്ചശേഷം മറുപടി തരാമെന്നു പറഞ്ഞു വിഎസ് ഒഴിഞ്ഞു മാറി
കത്ത്: പഠിച്ചുപറയാമെന്ന് വിഎസ്
