ബാലകിഷ്ണ കൊച്ചുള്ളാ… ക​ണ്ണൂ​രി​ൽ ബു​ള്ള​റ്റ് മോ​ഷ്‌‌​ടാവി​നെ എ​ഐ കാ​മ​റ കു​ടു​ക്കി; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ല​ബീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ  അറസ്റ്റിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച പ്ര​തി​യെ എ​ഐ കാ​മ​റ കു​ടു​ക്കി. എ​ഐ കാ​മ​റ​യി​ൽനി​ന്ന് ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ല​ബീ​ഷ് ബാ​ല​കൃ​ഷ്ണ​നെ (23) ന​ട​ക്കാ​വി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ നാ​ലി​ന് റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കെ​എ​ൽ 58 സെ​ഡ് 7052 ന​ന്പ​ർ ബു​ള്ള​റ്റാ​ണ് മോ​ഷ​ണം​പോ​യ​ത്.

ചാ​ലാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് ക​ന്നാ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബു​ള്ള​റ്റ്. രാ​ജേ​ഷി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു മോ​ഹ​ന​നും സം​ഘ​വും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് കൊ​ടു​വ​ള്ളി​യി​ലെ എ​ഐ കാ​മ​റ​യി​ൽ പ്ര​തി കു​ടു​ങ്ങി​യ​ത്.

ഹെ​ൽ​മ​റ്റി​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​തി ബു​ള്ള​റ്റ് ഓ​ടി​ച്ചി​രു​ന്ന​ത്. എ​ഐ കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ ആ​ർ​സി ഓ​ണ​റാ​യ രാ​ജേ​ഷി​ന് മൊ​ബൈ​ലി​ൽ നി​യ​മ​ലം​ഘ​നം ന​ട​ന്ന​താ​യ സ​ന്ദേ​ശം എ​ത്തു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷ് ഉ​ട​ൻത​ന്നെ ക​ണ്ണൂ​ർ പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു മോ​ഹ​ന​ൻ ഉ​ട​ൻത​ന്നെ ന​ട​ക്കാ​വ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

 

Related posts

Leave a Comment