കന്നടയിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ് നടി അമലാ പോള്‍. കൃഷ്ണ സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് ഡ്രാമയിലൂടെയാണ് അമല കന്നടയിലേക്ക് കടക്കുന്നത്. കന്നട സൂപ്പര്‍ സ്റ്റാര്‍ സുദീപാണ് ചിത്രത്തിലെ നായകന്‍. ഹെബുളി എന്നാണ് ചിത്രത്തിന്റെ പേര് ഇട്ടിരിക്കുന്നത്. ചിത്രത്തില്‍ സുദീപ് സൈനികനായും അമല എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായാണ് അഭിനയിക്കുന്നത്.
ഹെബുളിയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. മേയ് അവസാനത്തോടെ രണ്ടാമത്തെ ഷെഡ്യൂളില്‍ അമല ജോയിന്‍ ചെയ്യും. കാഷ്മീര്‍, മൈസൂര്‍, ഐസ്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിക്കുന്നത്.