വണ്ടിത്താവളം: മഴചാറിയാല്‍ മീനാക്ഷിപുരം-തത്തമംഗലം റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതു തുടര്‍ക്കഥയായി. മൂവാറ്റുപുഴയില്‍നിന്നും തമിഴ്‌നാട്ടിലെ കരുരിലേക്ക് മരത്തടികളുമായി പോയിരുന്ന ലോറി ഇന്നലെ പുലര്‍ച്ചെ രണ്ടിന് അപകടത്തില്‍പെട്ടു. ഇതേ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മരത്തടികള്‍ റോഡിലേക്കു തെറിച്ചുവീണെങ്കിലും രാത്രിയായതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
കഴിഞ്ഞദിവസം രാവിലെ പാട്ടിക്കുളം പാലത്തിനു സമീപത്തു മീന്‍കയറ്റി വന്ന ടെമ്പോ റോഡുവക്കത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്കേറ്റു.കഴിഞ്ഞയാഴ്ച പൊള്ളാച്ചിയില്‍നിന്നും വണ്ടിത്താവളം ഭാഗത്തേക്കു പോയിരുന്ന ടെമ്പോ ട്രാവലര്‍ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്കേറ്റിരുന്നു. അശാസ്്ത്രീയമായി റോഡ് നിര്‍മിച്ചതാണ് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമെന്നാണ് യാത്രക്കാരുടെ പരാതി.