കൊല്ലം: കന്നുകാലിയെ മോഷ്ടിച്ച പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. വടക്കേവിള മണക്കാട് ഇക്ബാല്‍ നഗര്‍ 68 നടുവിലഴികത്ത് പടിഞ്ഞാറ്റതില്‍ സക്കീര്‍ ഹുസൈന് (25), മയ്യനാട് പിണയ്ക്കല്‍ തൊട്ടേക്കാട് തൊടിയില്‍ അജ്നാന്‍ മന്‍സിലില്‍ ഷംസുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്തതില്‍ പ്രതികള്‍ നടത്തിയ കൂടുതല്‍ മോഷണവിവരങ്ങള്‍ പുറത്തായതായി പോലീസ് പറഞ്ഞു. അയത്തില്‍, മേവറം, തട്ടാമല, ശ്രീനാരായണപുരം, മാടന്നട തുടങ്ങിയ സ്ഥലങ്ങളില്‍ പുതുതായി നിര്‍മാണം നടത്തിവരുന്നതും ആള്താമസമില്ലാത്തുമായ വീടുകളിലെ കിണറുകളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ മോട്ടോര്‍ പമ്പുകള്‍ മോഷണം നടത്തിയതായി തെളിഞ്ഞു.
സക്കീര്‍ ഹുസൈനോടൊപ്പം മയ്യനാട് പടനിലം ഗ്രേസ് സ്കൂളിന് സമീപം അമീര്‍ (22) മോഷണത്തില്‍ പങ്കാളിയാണ്. മോഷ്ടിച്ചെടുത്ത പമ്പുകള്‍ വിവിധ ആക്രിക്കടകളില്‍ വില്‍ക്കുകയാണ് പതിവ്. പകല്‍ സമയങ്ങളില്‍ ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ഥലം കണ്ടു വച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി. ആശ്രാമം സ്വദേശിയുടെ കന്നുകാലിയെയാണ് മോഷ്ടിച്ചത്. മോഷ്ടിക്കുന്ന കന്നുകാലികളെ ഇറച്ചിയാക്കി കാറ്ററിംഗ് നടത്തുന്നവര്‍ക്ക് വില്‍ക്കുകയാണ് പതിവ്.
മോഷണം നടത്തിയ വാട്ടര്‍ പമ്പുകള്‍ പോലീസ് കണെ്ടത്തി. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് എസ്ഐ എസ്.ജയകൃഷ്ണന് അറിയിച്ചു . സിറ്റിപോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരം കൊല്ലം എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ മഞ്ചു ലാല്‍, എസ്ഐ എസ്.ജയകൃഷ്ണന്, അഡീഷണല്‍ എസ്ഐ എന്‍.പ്രകാശന്, എഎസ്ഐമാരായ ജെ.യേശുദാസ്, പ്രകാശ്, എസ്സിപിഒ അനന്‍ബാബു, അനില്‍ എം.ജി., ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, ഹരിലാല്‍, മനു, സജു, സീനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.