തിയറ്ററിലേക്ക് കബാലി എത്തുന്നതിന് മുന്നേ വ്യാജന്‍മാരെ തടയാനുള്ള മുന്നൊരുക്കത്തിലാണ് കബാലിയുടെ നിര്‍മാതാവ്. അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ തടയണമെന്നാവശ്യപ്പെട്ടാണ് നിര്‍മാതാവ് കലൈപുലി എസ്. താണു കോടതിയെ സമീപിച്ചിരിക്കുന്നത്. തിയറ്ററില്‍ കബാലി റിലീസാകുന്നതോടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ഇത് തടയണമെന്ന ആവശ്യവുമായി നിര്‍മാതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാനായി ട്രായിക്ക് നിര്‍ദേശം നല്‍കണമെന്നും ആയിരത്തോളം വെബ്‌സൈറ്റുകള്‍ തടയണമെന്നും പരാതിയില്‍ പറയുന്നു. ആയിരത്തോളം വെബ്‌സൈറ്റുകള്‍ എന്നു പറയുമ്പോഴും 180 ഓളം സൈറ്റുകളുടെ പേര് പരാതിയില്‍ എടുത്തു പറയുന്നുണ്ട്. ഈ മാസം 22ന് തിയറ്ററുകളില്‍ കബാലി എത്തും. ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ട് തന്നെയാണ് ഇത്തരത്തിലുള്ള നീക്കം നിര്‍മാതാവ് നടത്തിയിരക്കുന്നത്.