ഇവര്‍ തുണിയുരിഞ്ഞത് ഒരാള്‍ക്ക് വോട്ടു കിട്ടാതിരിക്കാന്‍, 100ലേറെ സ്ത്രീകള്‍ പൂര്‍ണനഗ്നരായത് പ്രതിഷേധത്തിന്റെ ഭാഗമായി

nude-women-pose-cleveland-afp-650_650x400_41468807204അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ പ്രതിഷേധ പ്രകടനങ്ങളും ശക്തമായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപാണ് പ്രതിഷേധക്കാരുടെ ഇര. കഴിഞ്ഞദിവസം ക്ലീവ്‌ലാന്‍ഡിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നില്‍ വ്യത്യസ്തമായൊരു പ്രക്ഷോഭം നടന്നു.

കുറെ സ്ത്രീകളായിരുന്നു പ്രതിഷേധക്കാര്‍. പൂര്‍ണഗ്നരായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഫോട്ടോഗ്രാഫറായ സ്‌പെന്‍സര്‍ ടൂണിക്കായിരുന്നു പ്രതിഷേധക്കാരുടെ നേതാവ്. തലയ്ക്കു സുഖമില്ലാത്ത ട്രംപ് വൈറ്റ്ഹൗസിലെത്തിയാല്‍ രാജ്യത്തിന്റെ ഭാവി തന്നെ അധോഗതിയിലാകുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. ട്രംപ് പിന്‍മാറാത്തപക്ഷം കൂടുതല്‍ തുണിയില്ല സമരങ്ങള്‍ നടത്തുമെന്നാണ് ഇവര്‍ പറയുന്നത്.

കണ്‍വെന്‍ഷന്‍ നടക്കാനിരിക്കുന്ന സ്ഥലത്തിന് വളരെ അടുത്തായി കാണുന്ന ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. പൊതുനിരത്തില്‍ നഗ്‌നരായി നില്‍ക്കുന്നത് ക്ലീവ്‌ലാന്റില്‍ നിയമത്തിന് എതിരാണെങ്കിലും സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ അയാളുടെ സ്ഥലത്തു പ്രതിഷേധം സംഘടിപ്പിച്ചതിനാല്‍ ഇതില്‍ പൊലീസിനും ഇടപെടാന്‍ സാധിക്കില്ല. ഗ്‌നരായി എത്തിയ സ്ത്രീകളുടെ ചിത്രം നവംബര്‍ 8നു നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് ട്യൂണിക്ക് പറയുന്നു. ‘എവരിതിംഗ് ഷീ സെയ്‌സ് മീന്‍സ് എവരിതിംഗ്’ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നൂറു സ്ത്രീകള്‍ കണ്ണാടിയുമായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.

Related posts