പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം ഒൗ​ദാ​ര്യ​മ​ല്ല ; ദളിതർക്കുനേരേ നടക്കുന്ന പീഡനങ്ങൾ രാജ്യത്തിന് നാണക്കേട്: ഉമ്മൻ ചാണ്ടി

കോ​ട്ട​യം: രാ​ജ്യ​ത്ത് ദ​ളി​ത​ർ​ക്കു നേ​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള സാം​ബ​വ സ​ഭ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി.

ദ​ളി​ത​രു​ടെ സാ​മൂ​ഹ്യ പു​രോ​ഗ​തി ഉ​റ​പ്പാ​ക്ക​ൻ സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. പു​ത്ത​ൻ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ൾ ദ​ളി​ത​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സി.​ബി​നു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ച​യി​ൽ വി​ക്ര​മ​ൻ, എ​ൻ.​ജെ.​പ്ര​സാ​ദ്, ഷി​ൻ​സ് പീ​റ്റ​ർ, കെ.​ആ​ർ. രാ​ജീ​വ​ൻ,കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, പി.​സി.​സ​ജി, ഉ​ണ്ണി​കു​ഞ്ഞ് മ​ത്താ​യി, സാ​ജു ജോ​സ​ഫ്, കെ.​കെ.​ശ്യാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts