കമ്മട്ടിപാടത്തില്‍ വേറിട്ട ഗെറ്റപ്പില്‍ ദുല്‍ഖര്‍

kammatipadamദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കമ്മട്ടിപാടം എന്ന ചിത്രം  രാജീവ് രവി സംവിധാനം ചെയ്യുന്നു. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപാടത്തിനുവേണ്ടി  ദുല്‍ഖര്‍ ശരീരഭാരം എട്ടുകിലോ  കുറച്ചു.

എണ്‍പതുകളില്‍ കൊച്ചിയില്‍ നടന്ന ഒരു സംഭവമാണ് സിനിമയുടെ പ്രമേയം.  ബാഗളൂരു സ്വദേശി ഷോണ്‍ റോമിയാണ് ദുല്‍ഖറിന്റെ നായിക. സുരാജ് വെഞ്ഞാറമൂട്, വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റുതാരങ്ങള്‍.
കമ്മട്ടിപാടത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പ് ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.

Related posts