കരീനയെ മാറ്റി, പകരം പ്രിയങ്ക

Priyankaഅജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ പ്രിയങ്കാ ചോപ്ര നായികയാകുന്നു, മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രത്തില്‍ കരീനാ കപൂര്‍ നായികയാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ കരീനയ്ക്ക് പകരം പ്രിയങ്കയെ നിര്‍ദ്ദേശിച്ചത് ചിത്രത്തിലെ നായകനായ അജയ് ദേവ്ഗണ്‍ തന്നെയാണെന്നു ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഹിത് ഭട്ടും മിലന്‍ ലുത്രിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2005 ല്‍ അജയ് ദേവ്ഗണും പ്രിയങ്കയും ബ്ലാക് മെയില്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് പല ചിത്രങ്ങളിലേക്കും പ്രിയങ്കയെ അജയ് ദേവ്ഗണിന് നായികയായി പരിഗണിച്ചിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നം മൂലം നടക്കാതെ പോവുകയായിരുന്നു.അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോയിലൂടെ ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്കാ ചോപ്ര. അതിന് പുറമേ ഹോളിവുഡ് ഹിറ്റ് ടെലിപരമ്പര ബേവാച്ചിന്റെ ബിഗ് സക്രീന്‍ അരങ്ങേറ്റമായ ബേവാച്ച് എന്ന ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഡ്വയ്ന്‍ ജോണ്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് പ്രിയങ്കയെത്തുന്നത്.

Related posts