കരീന ‘ഗര്‍ഭിണി”യാണ്

kareena170616ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന് തന്നെ ഉറപ്പിച്ചുപറയുകയാണ് ബോളിവുഡിലെ പപ്പരാസികള്‍. കരീന മൂന്നു മാസം ഗര്‍ഭിണിയാണെന്നാണ് അവര്‍ പറയുന്നത്.    ഈ വര്‍ഷം അവസാനത്തോടെ കരീന ഒരു കുഞ്ഞിനു ജന്മം നല്‍കും. അടുത്തിടെ ലണ്ടനില്‍ ഭര്‍ത്താവും  ബോളിവുഡ് താരവുമായ സെയ്ഫ് അലിഖാനോടൊപ്പം പോയത് കരീനയ്ക്കു ഗര്‍ഭാവസ്ഥയിലെ ആദ്യനാളുകളില്‍ വേണ്ട കൃത്യമായ പരിചരണം ലഭിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് പപ്പരാസികള്‍ പറയുന്നത്.

ബാന്ദ്രയിലുള്ള ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ കാണാനും കരീന എത്തിയത്രേ. കരീന സ്ഥിരമായി അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും പപ്പരാസികള്‍ ചൂണ്ടിക്കാട്ടുന്നു.സൂപ്പര്‍ സുന്ദരി കരീനകപൂറും സെയ്ഫ് അലിഖാനും തമ്മിലുള്ള വിവാഹം നടന്നിട്ട് മൂന്നുവര്‍ഷത്തോളമായി. വിവാഹം കഴിഞ്ഞതുമുതല്‍ എല്ലാവരും കരീനയോട് വിശേഷമായോ എന്നു തിരക്കാന്‍ തുടങ്ങിയതാണ്. അതേസമയം താന്‍ ഗര്‍ഭിണിയാണെന്ന് ഇതുവരെ കരീന സമ്മിതിച്ചിട്ടില്ല. തന്റെ ഗര്‍ഭവാര്‍ത്ത വ്യാജമാണെന്നാണ് കരീന പറയുന്നത്.

Related posts