കരുണ്‍ തിളങ്ങി; ഡല്‍ഹിക്കു നാലാം ജയം

karunന്യൂഡല്‍ഹി: ഡല്‍ഹിയുടെ കൂറ്റന്‍ സ്‌കോറിനെ മറികടക്കാന്‍ കോല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല. നിര്‍ണായക നിമിഷത്തില്‍ മനഃസാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബൗളര്‍മാര്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ചുകെട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹി സ്വന്തം മൈതാനത്ത് 27 റണ്‍സിന്റെ ജയം നേടി. ഓള്‍റൗണ്ട് പ്രകടനം നടത്തിയ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് കളിയിലെ താരം. സ്‌കോര്‍: ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- 20 ഓവറില്‍ എട്ടിനു 186. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 18.3 ഓവറില്‍ 159. ഇതോടെ ഡല്‍ഹി രണ്ടാമതെത്തി.

മലയാളി താരം കരുണ്‍ നായരുടെയും (50 പന്തില്‍ 68) സാം ബില്ലിംഗ്‌സിന്റെയും(34 പന്തില്‍ 54) അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ നേടിയത്. അവസാന ഓവറുകളില്‍ വിന്‍ഡീസ് താരം ബ്രാത്ത്‌വെയ്റ്റ്(11 പന്തില്‍ 34) തകര്‍ത്തടിച്ചതോടെ ഡല്‍ഹി മികച്ച സ്‌കോറിലെത്തി. കോല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്ര റസല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയുടെ ആദ്യ വിക്കറ്റ് മൂന്നാം ഓവറില്‍ നഷ്ടമായി. ആറു റണ്‍സുമായി ഗൗതം ഗംഭീറാണ് മടങ്ങിയത്. ഒറ്റരത്ത് റോബിന്‍ ഉത്തപ്പ തകര്‍ത്തടിച്ചെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ ആരുമില്ലാതായതോടെ കോല്‍ക്കത്ത പരാജയം ഏറ്റുവാങ്ങി. എട്ടാമനായി മടങ്ങിയ ഉത്തപ്പ 52 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സുമടക്കം 72 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 13 പന്തില്‍ 21ഉം ആന്ദ്ര റസല്‍ 17ഉം റണ്‍സെടുത്ത് പുറത്തായി. സഹീര്‍ ഖാനും ബ്രാത്ത്‌വെയ്റ്റും മൂന്നു വിക്കറ്റ് വീതം നേടി.

സ്‌കോര്‍ബോര്‍ഡ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ക്വിന്റണ്‍ ഡി കോക്ക് സി ഹോഗ് ബി റസല്‍ 1, ശ്രേയസ് അയ്യര്‍ എല്‍ബിഡബ്ല്യു ബി റസല്‍, സഞ്ജു സാംസണ്‍ എല്‍ബിഡബ്ല്യു ബി നരെയ്ന്‍ 15, കരുണ്‍ നായര്‍ എല്‍ബിഡബ്ല്യു ബി ഉമേഷ് യാദവ് 68, സാം ബില്ലിംഗ് ബി ഉമേഷ് യാദവ് 54, മോറിസ് ബി ഉമേഷ് യാദവ് 0, ബ്രാത്‌വെയ്റ്റ് സി നരെയ്ന്‍ ബി റസല്‍ 34, പന്ത് റണ്ണൗട്ട് 4, മുഹമ്മദ് ഷാമി നോട്ടൗട്ട് 0, എക്‌സ്ട്രാസ് 10

ആകെ 20 ഓവറില്‍ എട്ടിന് 186

ബൗളിംഗ്

റസല്‍ 4-0-26-3, ഹോള്‍ഡര്‍ 4-0-35-0, നരെയ്ന്‍ 3-0-22-1, ഉമേഷ് യാദവ് 3-0-33-3, ഹോഗ് 4-0-39-0, പീയൂഷ് ചൗള 2-0-24-0.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഉത്തപ്പ സി കരുണ്‍ നായര്‍ ബി മോറിസ് 72, ഗംഭീര്‍ സി അയ്യര്‍ ബി സഹീര്‍ഖാന്‍ 6, പീയൂഷ് തൗള എല്‍ബിഡബ്ല്യു ബി സഹീര്‍ ഖാന്‍ 8, യൂസഫ് പഠാന്‍ സി മിശ്ര ബി ബ്രാത് വെയ്റ്റ് 10, യാദവ് സി അയ്യര്‍ ബി ബ്രാത് വെയ്റ്റ് 21, സതീഷ് സി മോറിസ് ബി ബ്രാത് വെയ്റ്റ് 6, റസല്‍ സി ആന്‍ഡ് ബി മിശ്ര 17, ഹോള്‍ഡര്‍ റണ്ണൗട്ട് 0, യാദവ് സി മോറിസ് ബി സഹീര്‍ഖാന്‍ 2, നരെയ്ന്‍ റണ്ണൗട്ട് 4, ഹോഗ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13.

ആകെ 18.3 ഓവറില്‍ 159നു പുറത്ത്

ബൗളിംഗ്

സഹീര്‍ഖാന്‍ 3.3-0-21-3, മുഹമ്മദ് ഷാമി 4-0-33-0, മോറിസ് 3-0-19-1, ബ്രാത്‌വെയ്റ്റ് 4-0-47-3, അമിത് മിശ്ര 4-0-36-1.

Related posts