കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

FB-KARUNNAIR1

മുംബൈ: മലയാളി താരം കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനു പകരക്കാരനായാണ് കരുണ്‍ ടെസ്റ്റ് ടീമിലെത്തിയത്.പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരേ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ധവാന്‍ കളിക്കില്ലെന്ന് ഉറപ്പായിരുന്നു. ധവാന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പരയിലും കരുണ്‍ നായര്‍ പകരക്കാരനായി ഇടംപിടിച്ചിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് കരുണിനെ ഇന്ത്യന്‍ ടിമിലെത്തിച്ചത്. സീസണില്‍ 50 റണ്‍സ് ശരാശരിയില്‍ 500 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. നേരത്തെ, മറ്റൊരു ഇന്ത്യന്‍ ഓപ്പണറായ കെ.എല്‍.രാഹുലും പരിക്കിനെ തുടര്‍ന്ന് ടീമിനു പുറത്തായിരുന്നു. രാഹുലിനു പകരം വെറ്ററന്‍ താരം ഗൗതം ഗംഭീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts