കളമശേരിയിലെ തെരെഞ്ഞെടുപ്പ് ചൂടിലേക്ക് സുരേഷ് ഗോപിക്ക് പിന്നാലെ ജയറാമും

ekm-jayaramകളമശേരി:  തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ കളമശേരി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്‍െറ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുരേഷ് ഗോപി എം .പി ഇന്ന് തൃക്കാക്കരയില്‍ പ്രസംഗിക്കും. തൃക്കാക്കര തിരുവോണം ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 നാണ് പരിപാടി. ആറു മണിക്ക് ആലങ്ങാട് കോട്ടപ്പുറം വിദ്യാലയത്തിന് സമീപവും പ്രസംഗിക്കും.

ഗോപകുമാറിന് വേണ്ടി രണ്ടാം തവണയാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ എത്തുന്നത്. രാജ്യസഭ എം പി യായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് തലേന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടത്താണ് ആദ്യം എത്തിയത്. നടന്‍ ജയറാം കുന്നുകരയില്‍  ശനിയാഴ്ച വൈകിട്ട് 5ന് പ്രചാരണ ചടങ്ങില്‍ സംബന്ധിക്കും.വെള്ളിയാഴ്ച കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഏലൂരില്‍ രാവിലെ 10ന് പ്രകടനപത്രിക പുറത്തിറക്കും. സംവിധായകന്‍ മേജര്‍ രവി, നടന്‍ ദേവന്‍ എന്നിവരും പങ്കെടുക്കും.

Related posts