കാട്ടാക്കടയില്‍ ഹോളോബ്രിക്‌സ് കമ്പനി തുടങ്ങുന്നതിനെതിരെ ജനകീയസമര സമിതി

TVM-HOLOBRICKSകാട്ടാക്കട : കാട്ടാക്കട ഗ്രാമപഞ്ചാ യത്തിലെ കട്ടയ്‌ക്കോട് വില്ലിടുംപാറയില്‍ ഹോളോബ്രിക്‌സ് കമ്പനി തുടങ്ങുന്നതിനെതിരെ ജനകീയസമര സമിതി സമരം തുടങ്ങി. ജനവാസകേന്ദ്രത്തില്‍ കമ്പനി തുടങ്ങുന്നതിനെതിരെ ജനകീയസമര സമിതി നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയതോടെ സമരസമിതിക്കാരും നാട്ടുകാരും ചേര്‍ന്ന് ഉപരോധിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി തീര്‍പ്പുണ്ടാക്കുന്നതുവരെ കമ്പനി തുറക്കരുതെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സമരസമിതിക്കാര്‍ കമ്പനിയ്ക്ക് പുറത്ത് പന്തല്‍ കെട്ടി സമരം ആരംഭിച്ചു. കട്ടയ്‌ക്കോട് ഇടവക വികാരി ഫാ.ജോസഫ് അനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സനല്‍ബോസ്,  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ്, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചപ്രസിഡന്റ് പ്രസാദ്, സമരസമിതി കണ്‍വീനര്‍ സോമന്‍, ചെയര്‍മാന്‍ അബ്രഹാം, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി

Related posts