രണ്‍ബീര്‍ കപൂറും ശ്രുതി ഹാസനും പ്രണയത്തില്‍?

sruthyകത്രീന കൈഫിനെ കൈവിട്ട രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി ശ്രുതി ഹാസനാണെന്ന് റിപ്പോര്‍ട്ട്. ഇടയ്ക്കിടെ കാമുകിമാരെ മാറ്റുന്ന രണ്‍ബീര്‍ ശ്രുതിയുമായി തീവ്രപ്രണയത്തിലാണെന്നാണ് അണിയറ വര്‍ത്തമാനം. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണത്രേ രണ്‍ബീറും ശ്രുതിയും കൂടുതലടുത്തതെന്നാണ് റിപ്പോര്‍ട്ട്. സെറ്റില്‍ ഇരുവരും അടുത്തിടപഴകിയെന്നും പിന്നീട് താരങ്ങള്‍ തുടര്‍ച്ചായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും പറയുന്നു. രാത്രികളില്‍ ഇരുവരും തുടര്‍ച്ചയായി ഫോണ്‍വിളികളില്‍ ഏര്‍പ്പെടാറുണ്ടെന്നും പപ്പരാസികള്‍ പറയുന്നു.

പുതിയ പ്രണയജോഡികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ തിരക്കിലാണ് ബോളിവുഡ്. രണ്‍ബീറിന്റെ ദീപിക പദുകോണും കത്രീന കൈഫുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈയടുത്താണ് രണ്‍ബീര്‍ കത്രീനയുമായി വേര്‍പിരിഞ്ഞത്. തനിക്ക് കത്രീനയുമായി ഒരു പ്രശ്‌നവുമില്ലെന്നും രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നുമാണ് രണ്ബീര്‍ പറഞ്ഞത്. രണ്‍ബീര്‍ തന്നെ വേദനിപ്പിക്കുകയായിരുന്നെന്ന് കത്രീന പരോക്ഷമായി പലപ്പോഴും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Related posts