കാട്ടാക്കട: പൂവച്ചല്‍ ഗ്രാമപഞ്ചാ യത്ത് പരിധിയിലുള്ള കാട്ടാക്കട ചന്തയില്‍ മലിനജലംകെട്ടി കിടന്നു പരിസരത്ത് ദുര്‍ ഗന്ധം വമിക്കുന്നു .പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി എടുക്കുന്നില്ല എന്ന് പരാതി . മീന്‍ ചന്തയ്ക്കു സമീപം മാസങ്ങളായി മലിന ജലം കെട്ടി കിടക്കുകയും അതു വഴി കച്ചവടക്കാര്‍ക്ക് ത്വക്ക് രോഗം പിടി പെടുകയും ചെയ്തിരി ക്കുന്നത് .മലിന ജലം ഒഴുകുന്നതിനു മുകളിലിരുന്നാണ് കച്ചവടക്കാര്‍ മത്സ്യ വില്‍പ്പന നടത്തുന്നത് . ഇത് ഉപഭോക്തള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ മാലിന്യ സംസ്കരണ പദ്ധതി മിക്കവാറും ബജറ്റ് പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്ന മട്ടായി മാറിയിരിക്കുന്നു.
കച്ചവട ശേഷം മത്സ്യ മാംസാവഷ്ടങ്ങളും മറ്റും അലക്ഷ്യമായി നിക്ഷേപിക്കുകയും മഴ പെയ്തു വെള്ളം നിറഞ്ഞു അവശിഷ്ടങ്ങള്‍ അടക്കം ഒഴുകി ചന്തയിലെ താഴ്ന്ന പ്രദേശമായ മത്സ്യചന്തയില്‍ ഒഴുകിയെത്തി കെട്ടി കിടക്കുകയും ചെയ്യുന്നു. പൂവച്ചല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള കാട്ടാക്കട ചന്തയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുവാനോ പഞ്ചായത്ത് തയ്യാറാകുന്നില്ല എന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ആരോഗ്യ വകുപ്പും ഈ പ്രദേശത്ത് വേണ്ടത്ര പരിശോധന നടത്താറില്ല എന്ന് ഉപഭോക്താക്കള്‍ പരാതി പറയുന്നു.
മീന്‍ ചന്തയ്ക്കായി ചന്തയുടെ പുറകുവശത്ത് തന്നെ ലക്ഷങ്ങള്‍ മുടക്കി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഇവിടം കാട് പിടിച്ചു മദ്യപന്മാരുടെ സങ്കേതമായി മാറിയിരിക്കുകയാണ്. ലേല നടപടികളില്‍ വന്‍ ക്യത്രിമം കാട്ടിയതിനാല്‍ പഞ്ചായത്ത് നേരിട്ടാണ് ചന്ത നടത്തുന്നത്. ചന്തയുടെ കരാര്‍ പഞ്ചായത്ത് ഏറ്റെടുക്കുന്ന സമയത്ത് ശുചിത്വം ഉറപ്പുവരുത്തുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നിട്ടും ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും വേണ്ടുന്ന സൗകര്യങ്ങള്‍ പഞ്ചായത്ത് ചെയ്യുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി . പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യം ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകാത്തില്‍ നാട്ടുകാരില്‍ അമര്‍ഷമുണ്ട്.
മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകട്ടെ പഞ്ചായത്തിന് ഒരു സംവിധാനവുമില്ല. മാലിന്യങ്ങള്‍ സംഭരിച്ച് സംസ്കരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഒരു പദ്ധതി കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയിരുന്നു. ഇതിനായി ഫണ്ടും അനുവദിച്ചു. പക്ഷേ പണം ചിലരുടെ പോക്കറ്റില്‍ പോയതല്ലാതെ ഒന്നും നടന്നില്ല. പുതിയ സമിതിയോട് ചോദിച്ചപ്പോള്‍ നോക്കട്ടെ എന്നാണ് മറുപടി. ചന്തയില്‍ കഴിഞ്ഞ ഒരുമാസമായി ഇറച്ചിയുടേയും മല്‍സ്യത്തിന്റെയും അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇതില്‍ നിന്നാണ് പുഴുക്കള്‍ ഉണ്ടായിരിക്കുനന്നത്. മഴ കൂടിയായതോടെ ഈ മാലിന്യങ്ങള്‍ കുടുതലായി ദ്രവിക്കുകയും അതിപ്പോള്‍ പുഴുക്കളായി മാറിയിരിക്കുകയുമാണ്. ചന്തവികസനം പോയിട്ട് മാലിന്യ ങ്ങളെങ്കിലും നീക്കം ചെയ്യാനുള്ള സൗമനസ്യം കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.