ചിറ്റൂര്‍: ആറ്റാഞ്ചേരിയില്‍ കാട്ടുപന്നിയെ ബ്രാഞ്ച് കനാലില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ സമീപവാസികളാണ് ആറ്റാഞ്ചേരി പെരുമേട് കനാലില്‍ പന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോടുനിന്നും സെക്്ഷന്‍ ഫോറസ്റ്റര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ പന്നിയുടെ മൃതശരീരം ജീപ്പില്‍ കയറ്റി വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു.
ചത്തപന്നിയുടെ ദേഹത്ത് മുറിവുകളൊന്നും ഇല്ലെന്നും സ്വാഭാവിക മരണമാണെന്നും ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോട് വനമേഖലയില്‍ സംസ്കരിച്ചു. അണപ്പാടം, ചോണാര്‍കുളം, പുഴയോരം, പെരുമേട്, കോട്ടപ്പാടം എന്നിവിടങ്ങളില്‍ വ്യാപകതോതില്‍ പന്നിക്കൂട്ടങ്ങള്‍ എത്താറുണ്ട്. ഇവ കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിനു പുറമേ സമീപവാസികള്‍ക്ക് ഭീഷണിയുമാണ്.
രണ്ടുവര്‍ഷംമുമ്പ് പന്നിയുടെ ആക്രമണത്തില്‍ എലിപിടിത്തക്കാരനായ പാറക്കളം സുബ്രഹ്്മണ്യന്‍ മരിച്ചിരുന്നു. കൂടാതെ വീടിനകത്ത് പഠിക്കുന്നതിനിടെ പത്തുവയസുകാരി ഉള്‍പ്പെടെയ നാലുപേരെ പന്നി ആക്രമിക്കുകയും ചെയ്തിരുന്നു. രാത്രികാലത്ത് നാട്ടുകാര്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലും അഞ്ചും പന്നികള്‍ കൂട്ടമായെത്തിയാണ് വയലുകളിലും വഴിയിലും എത്തുന്നത്.