മാപ്രാണം: പൊതുമരാമത്ത് റോഡിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. ഇരിങ്ങാ ലക്കുട-നെല്ലായി റോഡില്‍ ആനന്ദപുരം അഗസ്റ്റിപ്പടി സ്റ്റോപ്പിനു സമീപമാണ് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായി മഴ പെയ്താല്‍ റോഡില്‍ നിറഞ്ഞൊഴുകി സമീപത്തെ വീടുകളിലേക്കു വരെ വെള്ളമെത്തും. റോ ഡില്‍ നിന്ന് വെള്ളം പോകുന്നതിന് കാനയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. മുന്‍ കാലങ്ങളില്‍ സമീപത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ യായിരുന്നു റോഡിലെ വെള്ളം ഒഴുക്കി വിട്ടിരുന്നത്.
പറമ്പുകളില്‍ വീടുകള്‍ വന്നതോടെ വെള്ളം ഒഴുകി പോകാന്‍ കഴിയാത്ത അവസ്ഥയായി. വെള്ളക്കെട്ട് മൂലം സമീപത്തെ കടക്കാരനു കട തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ട് തവണ മുരി യാട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും പറയുന്നു. എത്രയും വേഗം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.