ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം; പോളിംഗ് സാധനങ്ങളുടെ വിതരണം നാളെ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. 1198 വോട്ടിംഗ്-വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും 1,448 കണ്ട്രോള് യൂണിറ്റുകളും 1,535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കും അറിയിച്ചു....