ഇന്ത്യന്‍ കാമസൂത്ര ഹോളിവുഡില്‍ ഒരുങ്ങുന്നു. കാമസൂത്ര ഗാര്‍ഡന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അമേരിക്കന്‍ മലയാളികളാണ്. മലയാളിയായ റിജു ആര്‍ സാം എഴുതിയ കാമസൂത്ര ഗാര്‍ഡന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് 140 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ നിര്‍മിക്കുന്നത്. അമേരിക്കന്‍ മലയാളികളാണ് കാമസൂത്ര ഗാര്‍ഡന്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
റിജു ആര്‍ സാം സംവിധാനവും എവി അനൂപ് ബ്ലസന്‍ മണ്ണില്‍ നിര്‍മാണവും നിര്‍വഹിക്കുന്നു. ക്രിസ്സ് ഷ്രൂലി, ക്ലീസിയ സനോലി, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്ലിന്‍ ഗര്‍ബ് ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സനോറി, നാരായണി മഹാരാജ്, ജോസഫ് ഔസ്, അന്നാ ഗയിന്‍സ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം.