കാര്യറയില്‍ കുടിവെള്ളമില്ല; ജനം വലയുന്നു

KLM-NOWATERപത്തനാപുരം: കുടിവെള്ളപദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെട്ട മേഖലയായി കാര്യറ.ചുറ്റും പദ്ധതികള്‍ നിരവധി ഉണ്ടെങ്കിലും കാര്യറ മേഖലയിലേക്ക് ജലവിതരണം നടത്താന്‍ ഇതുവരെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലുംആരംഭിച്ചിട്ടില്ല. പൂക്കുന്നിമല,പത്തനാപുരം പിറവന്തൂര്‍ ശുദ്ധജലപദ്ധതി, മഞ്ഞമണ്‍കാല പദ്ധതി എന്നീ പദ്ധതികളാണ് കാര്യറയ്ക്ക് ചുറ്റുമുള്ളത്.എന്നാല്‍ ഈ പദ്ധതികളുടെയൊന്നും പ്രയോജനം മേഖലയില്‍ ലഭിക്കുന്നില്ല.വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളാണ് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

പഞ്ചായത്തിനെ രണ്ടാക്കി കൊണ്ട് പുനലൂര്‍ കൊല്ലം റെയില്‍വേ പാതകടന്നുപോകുന്നുണ്ട്. ഇതിനാല്‍ തന്നെ മഞ്ഞമണ്‍കാലപദ്ധതിയുടെ പ്രയോജനംലഭിക്കില്ല .തലവൂര്‍,പട്ടാഴി,പട്ടാഴി വടക്കേക്കര പഞ്ചായത്തുകള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന കാരണം കാട്ടി കാര്യറയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ പൂക്കുന്നിമല പദ്ധതിയുടെ പൈപ്പിടല്‍ അവസാനിച്ചു.

തുടര്‍ന്ന് പിറവന്തൂര്‍ പദ്ധതിയുടെ പൈപ്പിടല്‍ കാര്യറയിലേക്ക് എത്തിക്കാമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല.രണ്ട് കോടി രൂപ വിനിയോഗിച്ച് കാര്യറ മേഖലയില്‍ പൂര്‍ണമായും ജലവിതരണം സാധ്യമാക്കുമെന്നായിരുന്നു എം എല്‍ എ യുടെ പ്രഖ്യാപനം.കമുകുംചേരി കാവില്‍ കടവ് പാലം വഴി പൈപ്പുകള്‍ കാര്യറയിലേക്ക് നീട്ടുകയായിരുന്നു പദ്ധതി ലക്ഷ്യം.എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് നാളുകളേറെയായിട്ടും പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെആരംഭിച്ചില്ല.കാര്യറ ,അമ്പലംജംഗ്ഷന്‍,സര്‍ക്കാര്‍മുക്ക്,മൈലാടുംപാറ,തോണിക്കടവ്,പേപ്പര്‍ മില്‍ പ്രദേശങ്ങളിലേക്കാണ് ഇനി കുടിവെള്ളം എത്തേണ്ടത്.

വേനല്‍ ശക്തമാകുന്ന സമയങ്ങളില്‍ കനത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് മേഖലയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ചെറുകിടകുടിവെള്ള പദ്ധതി മിക്കതും നിലച്ചു.അറ്റകുറ്റപണികളുടെ അഭാവം കാരണം ജലം പാഴാകുന്ന അവസ്ഥയാണുള്ളത്.എന്നാല്‍ നിരവധി തവണ ജലവിതരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

Related posts