പന്തളം: പന്തളത്ത് എംസി റോഡിലുണ്ടായ അപകടത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. പിഞ്ചു കുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല നിരണം അടിച്ചിത്തറ മുണ്ടമലയില്‍ വീട്ടില്‍ സാംസാമുവലിന്റെ മകന്‍ സന്തോഷ് സാം(20) ആണ് മരിച്ചത്. കായംകുളത്ത് സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ബന്ധുക്കളായ ഓതറ നടുവക്കാട്ട് വീട്ടില്‍ ഷേര്‍ലി(44), മകന്‍ സോണി(25), ചിഞ്ചു(27), മകള്‍ ആരോണ്‍(ആറ് മാസം), സന്തോഷിന്റെ സുഹൃത്ത് കുറ്റൂര്‍ മോടിയില്‍ ജിത്വിന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ ഷേര്‍ലി, ചിഞ്ചു, ആരോണ്‍ എന്നിവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ കുരമ്പാല അമ്പലത്തിനാല്‍ ചൂരകവലയില്‍ എംസി റോഡിലായിരുന്നു അപകടം. സോണിയുടെ പിതാവ് ജോസഫിന് കുവൈറ്റിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച് മടങ്ങുകയായിരുന്നു ഇവര്‍. വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ വീടിന്റെ ചുറ്റുമതിലില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. സന്തോഷിന്റെ മൃതദേഹം അടൂര്‍ ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.