കാര്‍ പോസ്റ്റിലിടിച്ച് പാടത്തേക്കു മറിഞ്ഞു അച്ഛനും മകനും പരിക്കേറ്റു

TCR-ACCIDENTവടക്കാഞ്ചേരി: നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു.  പാലക്കാട് സ്വദേശികളായ  മൊയ്തീന്‍കുട്ടി ഹാജിക്കും മകന്‍ അനക്‌സി നുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.തൃശൂര്‍-ഷൊര്‍ണൂര്‍  സംസ്ഥാനപാതയില്‍ പാര്‍ളിക്കാട് ബൈപാസ് റോഡില്‍ ഇന്നുപുലര്‍ച്ചെ രണ്ടോടെയാണ് അപകടം. നെടുമ്പാശേരിയില്‍നിന്നും മടങ്ങി വരവേയാണ് അപകടം.  ഉറക്കത്തില്‍പെട്ടതാവാം അപകടകാരണമെന്ന് കരുതുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്താണ് കാര്‍ പാടത്തേക്ക് മറിഞ്ഞത്. പത്രവിതരണത്തിന് പോയിരുന്നവരാണ് കാര്‍ അപകടത്തില്‍പ്പെട്ട വിവരം ഹൈവേ പോലീസില്‍  അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു.

Related posts